ജെറ്റ് എയർവേസ് നിശാഗന്ധി സംഗീതോത്സവത്തിന്റെ ട്രാവൽ സ്‌പോൺസർ

Posted on: January 19, 2016

Jet-Airways-Checkin-big

കൊച്ചി: തിരുവനന്തപുരത്ത് നാളെ ആരംഭിക്കുന്ന നിശാഗന്ധി നൃത്ത സംഗീതോത്സവത്തിന്റെ ട്രാവൽ സ്‌പോൺസറായി ജെറ്റ് എയർവേസ്, കേരള ടൂറിസവുമായി പങ്കുചേരും. നിശാഗന്ധി ഉത്സവത്തിൽ പങ്കെടുക്കുവാൻ തിരുവനന്തുപുരത്തേക്ക് എത്തുന്നവർക്കും തിരിച്ചു പോകുന്നവർക്കും ആവശ്യമായ സേവനം ട്രാവൽ സ്‌പോൺസറായ ജെറ്റ് എയർവേസ് ലഭ്യമാക്കും.

നിശാഗന്ധി നൃത്തോത്സവത്തിൽ പങ്കാളിയാകുന്നതിൽ ജെറ്റ് എയർവേസിന് അഭിമാനമേയുള്ളുവെന്ന് ജെറ്റ് എയർവേസ് സീനിയർ വൈസ് പ്രസിഡന്റ് (കമേർഷ്യൽ) ഗുരാംഗ് ഷെട്ടി പറഞ്ഞു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന നിശാഗന്ധി ഉത്സവത്തിൽ ഉസ്താദ് സക്കീർ ഹുസൈൻ, ഹേമമാലിനി, അനുഷ്‌ക ശങ്കർ, ഡോ. എം ലളിത, ട്രാൻസ് ഗ്ലോബൽ ഫ്യൂഷൻ ബാൻഡിലെ എം നന്ദിനി തുടങ്ങി രാജ്യാന്തര തലത്തിൽ പ്രശസ്തരായ കലാകാരന്മാർ ഉത്സവത്തിൽ പങ്കെടുക്കും.