കേന്ദ്രബജറ്റ് ഫെബ്രുവരി 29 ന്

Posted on: January 14, 2016

Arun-Jaitley-Big-a

ന്യൂഡൽഹി : 2016-17 ലേക്കുള്ള കേന്ദ്രബജറ്റ് ഫെബ്രുവരി 29 ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിക്കും. അരുൺ ജയ്റ്റ്‌ലിയുടെ രണ്ടാമത്തെ ബജറ്റിൽ 7-7.5 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗാരിയ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ബജറ്റിന് രൂപം നൽകുന്നത്.