അരുൺ ജെയ്റ്റ്‌ലിക്ക് അന്ത്യാഞ്ജലി ; സംസ്‌കാരം ഇന്ന് നിഗംബോധ് ഘട്ടിൽ

Posted on: August 25, 2019

ന്യൂഡൽഹി : ഇന്നലെ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിക്ക് രാജ്യത്തിന്റെ പ്രണാമം. ബിജെപി ഓഫീസിൽ പൊതുദർശനത്തിന് എത്തിച്ചിരിക്കുന്ന ഭൗതിക ശരീരത്തിൽ ജീവിതത്തിന്റെ നാന തുറകളിലുംപെട്ട പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ സംസ്‌കാര കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ നാല് മണിക്ക് യമുന തീരത്തെ നിഗംബോധ് ഘട്ടിൽ സംസ്‌കാരം നടക്കും.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, എൻസിപി നേതാക്കളായ ശരദ് പവാർ, പ്രഫുൽ പട്ടേൽ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ആർ എൽ ഡി നേതാവ് അജിത് സിംഗ് തുടങ്ങി നിരവധി പ്രമുഖർ ജെയ്റ്റ്‌ലിയുടെ കൈലാഷ് കോളനിയിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയവർ ഇന്നലെ ജെയ്റ്റ്‌ലിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.

TAGS: Arun Jaitley | BJP |