അരുൺ ജെയ്റ്റ്‌ലി ഇനി ഓർമ ; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Posted on: August 25, 2019

ന്യൂഡൽഹി : ഇന്നലെ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ യമുന തീരത്തെ നിഗംബോധ്ഘട്ടിൽ നടന്നു. മകൻ റോഹൻ ജെയ്റ്റ്‌ലിയാണ് മരണാനന്തര കർമ്മങ്ങൾ നിർവഹിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അമിത് ഷാ, നിർമ്മല സീതാരാമൻ, രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്‌നാവിസ്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കർണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബിജെപി നേതാക്കളായ ജെ.പി. നദ്ദ, എൽ. കെ. അഡ്വാനി കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.

TAGS: Arun Jaitley |