ഇന്ത്യയുടെ സാമ്പത്തിക വളർച്ച ദുർബലമെന്ന് ഐഎംഎഫ്

Posted on: September 13, 2019

വാഷിംഗ്ടൺ : ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്ന് ഐഎംഎഫ്. രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾ ദുർബലമായതാണ് കാരണമെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) വളർച്ച ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിൽ എത്തി. 2012-13 ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 4.9 ശതമാനമായിരുന്നു വളർച്ചാനിരക്ക്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ എട്ടു ശതമാനമായിരുന്നു വളർച്ച.

നടപ്പ് സാമ്പത്തികവർഷത്തെ (2019-20) വളർച്ചാ അനുമാനം 7.3 ശതമാനത്തിൽ നിന്ന് 0.30 ശതമാനം കുറച്ച് 7 ശതമാനമാക്കി. 2020-21 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം വളർച്ചയാണ് ഐഎംഎഫ് വിലയിരുത്തിയിരുന്നത്. എന്നാൽ ഇത് 7.2 ശതമാനമായി പുനർനിർണയിച്ചു.