അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

Posted on: August 24, 2019

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ദീര്‍ഘനാളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ഒന്നാം മോദി മന്ത്രിസഭയില്‍ അഞ്ച് വര്‍ഷം ധനമന്ത്രിയായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് നിന്ന് മാറി നിന്നിരുന്നു. ഓഗസ്റ്റ് 9 ന് ആണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്റെ പ്രസിഡന്റായും എബിവിപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഗീത ജെയ്റ്റ്‌ലി ആണ് ഭാര്യ. മക്കള്‍ : സൊനാലി ജെയ്റ്റ്‌ലി, റോഹന്‍ ജെയ്റ്റ്‌ലി.

TAGS: Arun Jaitley | BJP |