ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം : നീതി ആയോഗിന് 7000 കോടി

Posted on: September 11, 2019

ന്യൂഡൽഹി : നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ നടത്തിപ്പിന് നീതി ആയോഗിന് സർക്കാർ 7000 കോടി രൂപ അനുവദിച്ചു. 2024-25 വരെയുള്ള ചെലവുകൾക്കാണ് പണമനുവദിച്ചിട്ടുള്ളത്.

കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ അധ്യക്ഷനായ ടാസ്‌ക്‌ഫോഴ്‌സ് ഏതൊക്കെ മേഖലകളിൽ നിർമിത ബുദ്ധി നടപ്പാക്കണമെന്ന് നിശ്ചയിക്കും. നേരത്തെ നീതി ആയോഗും കേന്ദ്ര ഇലക് ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും പദ്ധതി നടത്തിപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു.