കെ എം എ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡിന് നോമിനേഷൻ ക്ഷണിച്ചു

Posted on: January 4, 2016

KMA-logo-big

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. സംസ്ഥാനത്ത് മാനേജ്‌മെന്റ് മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വ്യക്തികൾക്കാണ് അവാർഡ്. കെഎംഎ നൽകുന്ന പരമോന്നത വാർഷിക ബഹുമതിയാണ് മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ്. വ്യവസായം, കൊമേഴ്‌സ്, സേവനം, അക്കാദമിക് എന്നീ മേഖലകളിലെ മാനേജ്‌മെന്റ് മികവിനാണ് അവാർഡ് നൽകുന്നത്.

കെഎംഎ അംഗത്തിനോ കേരളത്തിലെ ഏതെങ്കിലും തദ്ദേശ മാനേജ്‌മെന്റ് അസോസിയേഷനോ അവാർഡിനായി വ്യക്തികളെ നാമനിർദേശം ചെയ്യാം. നോമിനേഷനുകൾ ജനുവരി 11 ന് മുൻപായി കെഎംഎ യിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്കായി : ചെയർമാൻ, കെഎംഎ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് കമ്മിറ്റി, കേരള മാനേജ്‌മെന്റ് അസോസിയേഷൻ, മാനേജ്‌മെന്റ് ഹൗസ്, പനമ്പിള്ളി നഗർ, കൊച്ചി 36. ഫോൺ: 04842317917, ഫാക്‌സ്: 04842317966. ഇ മെയിൽ : [email protected]