ദുബായിലെ അഡ്രസ് ഹോട്ടലിൽ വൻ അഗ്നിബാധ

Posted on: January 1, 2016

Address-Hotel-Fire-Big-a

ദുബായ് : പുതുവത്സരാഘോഷങ്ങൾക്കിടെ ബുർജ് ഖലീഫയ്ക്ക സമീപമുള്ള അഡ്രസ് ഹോട്ടലിൽ വൻ അഗ്നിബാധ. യുഎഇ സമയം രാത്രി 9.30 ടെയാണ് തീപടർന്നത്. അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുവത്സരം ആഘോഷിക്കാൻ ഡൗൺടൗൺ പരിസരത്ത് 20 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയിട്ടുള്ളത്. ജനത്തിരക്ക് കാരണം അഗ്നിശമന വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് വൈകുന്നുണ്ട്. ഹോട്ടലിൽ നിന്നും ആളുകളെ പൂർണമായി ഒഴിപ്പിച്ചെന്ന് ദുബായ് പോലീസ് അറിയിച്ചു.

Address-Hotel-Fire-Big-c

60 നിലകളുള്ള ഹോട്ടലിന്റെ 20 ാം നിലയിൽ നിന്നാണ് തീപടർന്നതെന്ന് ദുബായ് ഗവൺമെന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അപകടകാരണം അറിവായിട്ടില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കരിമരുന്നകലാപ്രകടനത്തിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു. ബുർജ് ഖലീഫയെ കറുത്ത പുകപടലങ്ങൾ ആവരണം ചെയ്തിരിക്കുകയാണ്.