അഹമ്മദ് ജാവേദ് സൗദിയിലെ ഇന്ത്യൻ അംബാസഡറാകും

Posted on: December 13, 2015

Ahmed-Javed-IPS-Big

റിയാദ് : മുംബൈ സിറ്റി പോലീസ് കമ്മീഷ്ണർ അഹമ്മദ് ജാവേദ് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറാകും. ലക്‌നോ സ്വദേശിയായ അഹമ്മദ് ജാവേദ് 1980 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജനുവരിയിൽ അദ്ദേഹം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് പുതിയ ദൗത്യം. ഈ വർഷം ഏപ്രിൽ മുതൽ സൗദിയിലെ ഇന്ത്യൻ അംബാസഡറുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് മുന്നോടിയായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 29 ലക്ഷം പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളത്.