മിനാ ദുരന്തം : മരിച്ചവരിൽ 131 ഇറാൻകാർ

Posted on: September 25, 2015

Mina-pilgrim-Relatives-Big

ജിദ്ദ: ഇന്നലെ മിനായിലുണ്ടായ ദുരന്തത്തിൽ 131 ഇറാൻ പൗരൻമാർ മരണമടഞ്ഞു. 87 തീർത്ഥാടകർ മൊറോക്കോയിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 14 തീർത്ഥാടകർ ദുരന്തത്തിൽ അകപ്പെട്ടതായി വിദേശകാര്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ഇന്ത്യൻ തീർത്ഥാടകർക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ഈജിപ്ത് (8), പാക്കിസ്ഥാൻ (7), ടർക്കി (4), കെനിയ (3), അൾജീരിയ (3), ഇന്തോനേഷ്യ (3), ഫിലിപ്പൈൻസ് (2), നെതർലൻഡ്‌സ് (1) എന്ന ക്രമത്തിലാണ് മറ്റ് രാജ്യങ്ങളിലെ മരണസംഖ്യ. ലോകത്തിലെ 180 രാജ്യങ്ങളിൽ നിന്നായി 14 ലക്ഷം വിദേശികൾ ഉൾപ്പടെ 19,52,817 പേരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ എത്തിച്ചേർന്നതെന്ന് സൗദി സെൻട്രൽ ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.