ഇന്റൽ 5 ലക്ഷം കുട്ടികൾക്ക് ബോധവത്കരണം നടത്തും

Posted on: July 13, 2015

Intel-digital-india-Big

കൊച്ചി : ഡിജിറ്റൽ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി, നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്റെ സഹകരണത്തോടെ, ഇന്റൽ ഓൺലൈൻ ക്വിസ് പരിപാടി ആരംഭിച്ചു. ഡിജിറ്റൽ സംസ്‌കാരം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. 6 മുതൽ 12-ാം ക്ലാസ് വരെയുള്ള 5 ലക്ഷം കുട്ടികൾ ഈ ബോധവത്കരണ പരിപാടിയിൽ പങ്കാളികളാകും.

ഇംഗ്ലീഷിലും ഹിന്ദിയിലും ആണ് മത്സരം. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഓരോ സംസ്ഥാനത്തെയും നാല് മികച്ച വിജയികൾക്ക് ഡിജിറ്റൽ വെൽനസ് ചാമ്പ്യൻ പട്ടം നൽകി ആദരിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടേയും കേന്ദ്രസർക്കാരിന്റെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

ഡിജിറ്റൽ സാക്ഷരത ഇന്റലിന്റെ പ്രതിബദ്ധതയാണെന്ന് ഇന്റൽ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ ദേബ് ജനി ഘോഷ് പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി സഹകരിച്ച് ഇന്റൽ ഇന്നോവേറ്റ് ഫോർ ഡിജിറ്റൽ ഇന്ത്യ ചലഞ്ച് പരിപാടി ആരംഭിച്ചിട്ടുണ്ട്.