മൈക്രോസോഫ്റ്റ് ടെക് ഇവന്റ് മുംബൈയിൽ

Posted on: November 4, 2015

Satya-Nadella-Microsoft-CEO

മുംബൈ : മൈക്രോസോഫ്റ്റ് പാർട്‌ണേഴ്‌സിനും ഡെവലപ്പർമാർക്കും ഇടപാടുകാർക്കുമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ കോൺഫറൻസ് നാളെ മുംബൈയിൽ ആരംഭിക്കും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല സമ്മേളനത്തെ അഭിസംബോധന ചെയ്യും. സത്യ നാദെല്ലയുടെ രണ്ടാമത്ത ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്.

മഹീന്ദ്ര ഗ്രൂപ്പ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയവയുടെ മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. ഡിജിറ്റൽ ഇന്ത്യയുമായി ബന്ധപ്പെട്ട മൈക്രോസോഫ്റ്റിന്റെ പദ്ധതികൾ സത്യ നാദെല്ല പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.