ഇന്റൽ കേരളത്തിൽ നാല് ഉന്നതി കേന്ദ്രങ്ങൾ തുറന്നു

Posted on: August 25, 2016

Intel-Unnati-Kendra-Big

കൊച്ചി : ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്റൽ കേരളത്തിൽ നാല് ഉന്നതി കേന്ദ്രങ്ങൾ തുറന്നു. സി എസ് സി ഇ-ഗവേണൻസ് സർവീസുമായി ചേർന്ന് വയനാട് (2 കേന്ദ്രങ്ങൾ), കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഉന്നതി കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്.

ഇത്തരത്തിലുള്ള 95 ഡിജിറ്റൽ പഠനകേന്ദ്രങ്ങളാണ് രാജ്യത്തുടനീളം ഇന്റൽ തുറന്നിട്ടുള്ളത്. കംപ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കേണ്ട വിധം, വിദ്യാഭ്യാസപരവും തൊഴിൽപരവുമായ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ക്ലാസുകൾ എന്നിവ ഇന്റൽ ഇന്ത്യ നൽകും.

സാങ്കേതികവിദ്യയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുവാനും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇന്റൽ ഇന്ത്യ വളരെ ഉത്സുകരാണെന്ന് ഇന്റൽ സൗത്ത് ഏഷ്യ മാർക്കറ്റിംഗ് ഹെഡ് സന്ദീപ് അറോറ പറഞ്ഞു.

TAGS: Intel |