കുടുംബശ്രീ സരസ് മേള നാളെ മുതല്‍ ജനുവരി ഒന്നു വരെ

Posted on: December 20, 2023

കാക്കനാട് : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘കൊച്ചി ദേശീയ സരസ് മേള നാളെ മുതല്‍ ജനുവരി ഒന്നു വരെ കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്‌റുസ്റ്റേഡിയത്തില്‍ നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി 25 സ്റ്റാളുകളാണ് ഒരുക്കുന്നത്.

ഭക്ഷ്യ മേളയും കലാ സന്ധ്യയും സെമിനാറുകളും എല്ലാ ദിവസവും സരസ് മേളയുടെ ഭാഗമാണ്. 22 സംസ്ഥാനങ്ങളില്‍ നിന്ന് 193 വനിതാ സ്വയംസഹായ സംഘങ്ങള്‍ ഉത്പന്നങ്ങളുമായി മേളയ്‌ക്കെത്തും. 120 പാചക വിദഗ്ധരും വനിതാ കാറ്ററിംഗ് സംരംഭകരുമാണ് ഓരോ ദിവസവും ഭക്ഷണം പാചകം ചെയ്തുഭക്ഷ്യ മേളയിലെത്തിക്കുന്നത്.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും മേള നടത്തിപ്പിന് സഹായം നല്‍കുന്നുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്റെയും സഹകരണവുമുണ്ട്.