എല്ലാ ജില്ലയിലും 80 വീതം കേരളചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ലക്ഷ്യമിട്ട് കുടുംബശ്രീ

Posted on: February 9, 2023

ആലപ്പുഴ : എല്ലാ ജില്ലയിലും 80 വീതം കേരളചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവില്‍ 8 ജില്ലകളിലായി 104 ഔട്ട്‌ലെറ്റുകളും 303 ബ്രോയ്‌ലര്‍ ഫാമുകളുമുളും ഉണ്ട്.

ഇവയിലൂടെ പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വില്ക്കുന്നുണ്ടെന്നാണു കണക്ക്. അഞ്ചു വര്‍ഷത്തിനിടെ 150 കോടി രൂപയുടെ വിറ്റുവരവാണു കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്കുലഭിച്ചത്.

എല്ലാ ജില്ലകളിലും ഫാമുകളും ഔട്ട്‌ലെറ്റുകളും വരുന്നതോടെ വരുമാനം 300 കോടിയെത്തുമെന്നാണു പ്രതീക്ഷ. പൊതുവിപണിയില്‍ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017ലാണ് കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്.

കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.

TAGS: Kudumbasree |