സപ്ലൈകോയില്‍ ഇആര്‍പി സംവിധാനം ഉദ്ഘാടനം ചെയ്തു

Posted on: May 16, 2023

കൊച്ചി : സപ്ലൈകോയിലെ എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആര്‍പി), ഇ- ഓഫിസ് സംവിധാനങ്ങള്‍ മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ടി.ജെ.വിനോദ് എംഎല്‍എ അധ്യക്ഷനായിരുന്നു.

ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി പി.എം.അലി അസ്ഗര്‍ പാഷ, സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, നഗരസഭാ കൗണ്‍സിലര്‍ ബിന്ദു ശിവന്‍, കെഎം.ദിനകരന്‍, സി.മണി, കെ.എസ്.ഷൈജു, അഡീഷനല്‍ ജനറല്‍ മാനേജര്‍ പി.ടി. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Suplico |