സപ്ലൈകോയ്ക്ക് 93 കോടിയുടെ വില്പ്പന

Posted on: January 4, 2023

കൊച്ചി : ക്രിസ്മസ്-പുതുവത്സര സീസണില്‍ സപ്ലൈകോ 92.83 കോടിരൂപയുടെ അവശ്യസാധനങ്ങള്‍ വിറ്റു. 2022 ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി രണ്ടുവരെ ഫെയറുകളിലടക്കം നടന്ന വില്പനയാണിത്.

ഡിസംബര്‍ 31നാണ് കൂടുതല്‍ വില്പ്പന(10.84 കോടി) നടന്നത്. 18.5 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ സാധനം വാങ്ങി. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറില്‍ 73 ലക്ഷം രൂപയുടെ വില്പന നടന്നു.

ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരത്തുമാണ് ജില്ലാ ഫെയര്‍

TAGS: Suplico |