സപ്ലൈകോ ക്രിസ്മസ് പുതുവത്സര ഫെയര്‍ നാളെമുതല്‍

Posted on: December 19, 2022

തിരുവനന്തപുരം : സപ്ലൈകോ ക്രിസ്മസ് പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 20ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍അധ്യക്ഷനാകും. ആദ്യ വില്പ്പന മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. സ്റ്റാളുകള്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

സപ്ലൈകോ വില്പ്പന ശാലകളില്‍ നിന്നോ, സപ്ലൈകോ ഫെയറുകളില്‍ നിന്നോ ഡിസംബര്‍ 20 മുതല്‍ ജനുവരി രണ്ടുവരെ 3000 രൂപയില്‍ അധികം തുകയ്ക്ക് സാധനം വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു പുരുഷനും സ്ത്രീക്കും ഒരു ഗ്രാം വീതം സ്വര്‍ണ നാണയം ലഭിക്കും. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ച് 21 മുതല്‍ ജനുവരി രണ്ടുവരെ കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഫെയര്‍ സംഘടിപ്പിക്കും.

സപ്ലൈകോയുടെ അഞ്ഞൂറിലധികം സൂപ്പര്‍മാര്‍ക്കറ്റും 40 പീപ്പിള്‍സ് ബസാറും 6 ഹൈപ്പര്‍മാര്‍ക്കറ്റും ക്രിസ്മസ് – പുതുവത്സര ഫെയറുകളായി പ്രവര്‍ത്തിക്കും.

TAGS: Suplico |