സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത 2023 ജനുവരി രണ്ടുവരെ

Posted on: December 23, 2022

കൊച്ചി : സപ്ലൈകോയുടെ ജില്ലാ ക്രിസ്മസ് പുതുവത്സര ചന്ത കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയത്തില്‍ മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 2023 ജനുവരി രണ്ടുവരെ ഫെയര്‍തുടരും.

രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി. ടി ജെ വിനോദ് എംഎല്‍എ ആദ്യവില്പ്പന നടത്തി. സപ്ലൈകോ ജനറല്‍ മാനേജര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, എറണാകുളം റീജണല്‍ മാനേജര്‍ വി പി ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ജനുവരി രണ്ടുവരെ ജില്ലയിലെസപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ക്രിസ്മസ്-പുതുവത്സര ചന്തകളായി പ്രവര്‍ത്തിക്കും. ജനുവരി രണ്ടുവരെ മൂവായിരത്തിലധികം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരു പുരുഷനും സ്ത്രീക്കും ഒരുഗ്രാം വീതം സ്വര്‍ണനാണയം നല്‍കും.

വാങ്ങിയ ഉത്പ്പന്നങ്ങളുടെ വിവരങ്ങള്‍ സപ്ലൈകോയുടെ പോര്‍ട്ടലില്‍ (www.supplycokerala.com) അപ്ലോഡ് ചെയ്യുന്നതനുസരിച്ച് ഓണ്‍ലൈനിലാണ് നറുക്കെടുപ്പ്.

TAGS: Suplico |