സപ്ലൈകോ വിഷു – റംസാന്‍ ഫെയറുകള്‍ നാളെ മുതല്‍

Posted on: April 11, 2023

തിരുവനന്തപുരം : സപ്ലൈ കോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷു- റംസാന്‍ ഫെയറുകള്‍ നാളെ
മുതല്‍ 21 വരെ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിനു സമീപത്തെ സപ്ലൈകോസൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് നടക്കും.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഭക്ഷ്യ-പൊതുവിതരണ വ
കുപ്പുമന്ത്രി ഉത്ഘാടനം നിര്‍വ്വഹിക്കും. 14 ജില്ലാ ആസ്ഥാനങ്ങളിലേയും താലൂക്ക് ആസ്ഥാനങ്ങളിലെയും
തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍, വിഷുവിനും റംസാനും സ്‌പെഷ്യ
ല്‍ വിഭവങ്ങള്‍ തയാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങള്‍ എന്നിവ
10 മുതല്‍ 35 ശതമാനം വരെ പ്രത്യേക വിലക്കിഴിവില്‍ ഫെയറുകളില്‍ വില്‍ക്കും.

ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ ന
യത്തിന്റെ ഭാഗമായാണ് ഇത്തരം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS: Suplico |