മില്‍മ ഓണ്‍ വീല്‍സ് പദ്ധതി തുടങ്ങി

Posted on: February 1, 2023

കൊച്ചി : പാല്‍ ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുമെന്നു മന്ത്രി ജെ ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖലയൂണിയന്‍ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മില്‍മ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാല്‍ വില വര്‍ധിപ്പിച്ചത് വഴി ലിറ്ററിനു 5 രൂപയിലധികം ക്ഷീര കര്‍ഷകര്‍ക്ക് അധികമായി ലഭിക്കുന്നുണ്ട്. തീറ്റപ്പുല്‍ കൃഷി സബ്‌സിഡി, കന്നുകുട്ടി പരിപാലന സബ്‌സിഡി എന്നിവ യഥാസമയം നല്‍കുന്നു. കൂടുതല്‍ കര്‍ഷകരെ ക്ഷീര മേഖലയിലേക്കു കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മില്‍മ ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ടി.ജെ.വിനോദ് എംഎല്‍എ ആദ്യ വില്‍പന നടത്തി. കൗണ്‍സിലര്‍ പത്മജ മേനോന്‍ ഏറ്റുവാങ്ങി. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. കലക്ടര്‍ ഡോ.രേണുരാജ്, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍എം. ടി. ജയന്‍, എംഡി വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

TAGS: Milma |