പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ 26 വരെ മില്‍മയുടെ ഡെയറികളില്‍ സന്ദര്‍ശന സൗകര്യം

Posted on: November 23, 2023

കൊച്ചി : ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്റെ ജന്മദിനത്തിന്റെ ഭാഗമായി ഇന്നു മുതല്‍ 26 വരെ മില്‍മയുടെ ഡെയറികളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശന സൗകര്യം ഒരുക്കിയതായി ചെയര്‍മാന്‍ എം.ടി.ജയന്‍.

മില്‍മ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള എറണാകുളം തൃപ്പൂണിത്തുറ, തൃശൂര്‍ രാമവര്‍മപുരം, കോട്ടയം വടവാതൂര്‍, ഇടുക്കി കട്ടപ്പന ഡെയറികള്‍ സന്ദര്‍ശിച്ച് സംഭരണ, സംസ്‌കരണ പ്രക്രിയ നേരിട്ടു കാണാനു സൗകര്യമാണ് ഒരുക്കുന്നത്.

കൂടാതെ മില്‍മ പാര്‍ലറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ പ്രത്യേക നിരക്കില്‍ വാ
ങ്ങാനുള്ള സൗകര്യവുമുണ്ടാകും. വിവരങ്ങള്‍ക്ക് : 9447078010 (തൃപ്പൂണിത്തുറ), 9447543276 (തൃശൂര്‍), 9847428605 (കോട്ടയം), 9447396859 (കട്ടപ്പന).

 

TAGS: Milma |