സപ്ലൈകോയ്ക്ക് 665.72 കോടി രൂപയുടെ വില്പ്പന

Posted on: January 25, 2023

കൊച്ചി : കഴിഞ്ഞ വര്‍ഷം ശബരി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നോണ്‍ സബ്‌സിഡി ഇനത്തില്‍ 665.72 കോടി രൂപയുടെ സാധനങ്ങള്‍ സപ്ലൈകോ ഔറ്റ്‌ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോണ്‍ സബ്‌സിഡി വിഭാഗത്തിലുള്ളത്. സബ്‌സിഡി ഇനത്തില്‍ 921.7 കോടിയുടെ വില്പന 2022ല്‍ നടത്തി.

TAGS: Supplyco |