സപ്ലൈകോ ഉത്പന്നങ്ങളും ഇനി ഓൺലൈനിൽ

Posted on: November 12, 2020

കൊച്ചി: പൊതു മേഖല സ്ഥാപനമായ സപ്ലൈക്കോയുടെ ഉത്പന്നങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ഡോര്‍ ടു ഡോര്‍ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ കമ്പനി ബിഗ് കാര്‍ട്ട്കേരള.കോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് സപ്ലൈക്കോ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കല്‍ ലഭ്യമാകുക. സപ്ലൈകോ സ്റ്റോറുകളില്‍ ലഭ്യമാകുന്ന 5ശതമാനം മുതല്‍ 10ശതമാനം വരെ ഡിസ്‌കൗണ്ടുകളോടെയാകും ബിഗ് കാര്‍ട്ടിലും ഉത്പന്നങ്ങള്‍ ലഭ്യമാകുക.

സപ്ലൈക്കോ ഉത്പന്നങ്ങളെകൂടാതെ പച്ചമത്സ്യം,വിവിധതരംമാംസ്യങ്ങള്‍, പഴങ്ങള്‍,പച്ചക്കറികള്‍,ബേക്കറി, ഡയറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും പൊതുവിപണിയിലെ പ്രമുഖറീടൈല്‍സ്റ്റോറുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും കുറഞ്ഞ ഡെലിവറി ചാര്‍ജ്ജില്‍ ബിഗ്കാര്‍ട്ട്കേരളയിലൂടെ വീടുകളിലെത്തും. കൂടാതെലൈഫ്സ്‌റ്റൈല്‍, ഹോംഅപ്ലയന്‍സസ്ഉത്പന്നങ്ങളുംബിഗ്കാര്‍ട്ടില്‍ലഭ്യമാണ്.മീറ്റ്പ്രോഡക്ട്‌സ്ഓഫ്ഇന്ത്യകേന്ദ്രങ്ങളില്‍നിന്നാണ്മാംസ്യഉല്‍പ്പന്നങ്ങള്‍ലഭ്യമാക്കുന്നത്.

ലോക്ക്ഡൗണ്‍കാലത്ത്കേരളഹോട്ടികോര്‍പ്പിന്റെയും,വെജിറ്റബിള്‍ആന്‍ഡ്ഫ്രൂട്ട്പ്രൊമോഷന്‍കൗണ്‍സിലിന്റേയുംആവശ്യനുസരണംപച്ചക്കറി,പഴവര്‍ഗ്ഗങ്ങള്‍എന്നിവയുടെവിതരണാവശ്യത്തിനായികോട്ടയംസ്വദേശിയായസ്ത്രീസംരംഭകജോയിസ്സാജന്‍ആരംഭിച്ചഓണ്‍ലൈന്‍വിതരണപ്ലാറ്റ്ഫോമാണ്www.bigcartkerala.com.ഉപഭോക്തൃസൗകര്യത്തിനായി8921731931എന്നവാട്സ്ആപ്പ് നമ്പറിലൂടെയും ഓർഡറുകൾ നൽകാം.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ബിഗ് കാർട്ട്   കേരള കഴിഞ്ഞ  ആറുമാസം കൊണ്ട് 25000ത്തിലധികം ഓർഡറുകൾ ഡെലിവറി നൽകിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവ കൂടാതെ നിലവിൽ കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. സമീപഭാവിയിൽ തന്നെ കേരളമാകമാനം സേവനം ലഭ്യമാക്കാനാണ് ബിഗ് കാർട്ട്  കേരള ലക്ഷ്യമിടുന്നത്.

TAGS: Supplyco |