സപ്ലൈകോ ജീവനക്കാർ പണിമുടക്കും

Posted on: September 2, 2013

supplycoസേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോ ജീവനക്കാർ ഇന്നു മുതൽ പണിമുടക്കും. ഭരണകക്ഷിയിൽപ്പെട്ട ഐഎൻടിയുസി ഉൾപ്പടെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിലെ 90 ശതമാനം സപ്ലൈകോ സ്‌റ്റോറുകളുടെയും പ്രവർത്തനം ഇതോടെ സ്തംഭിക്കും.

ഓണക്കാലമായതിനാൽ പണിമുടക്ക് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെയ്ക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ടി.എൻ. പ്രതാപൻ എംഎൽഎ ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളും ഇതേ ആശങ്ക വെച്ചുപുലർത്തുന്നു. എന്നാൽ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി അനൂപ് ജേക്കബ് ആരോപിച്ചു.

TAGS: Supplyco |