സപ്ലൈകോയിൽ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വൻ വിലക്കിഴിവ്

Posted on: June 6, 2015

Supplyco-Outlet-Big

തിരുവനന്തപുരം : സപ്ലൈകോ വില്പനശാലകളിൽ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വൻ വിലക്കിഴിവ് നൽകുന്നുണ്ടെന്ന് സപ്ലൈകോ അറിയിച്ചു. 5 മുതൽ 30 ശതമാനം വരെയാണ് വിലക്കിഴിവ്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്ക് നിലവിൽ പൊതുവിപണിയിലുള്ള സമാന ഉത്പന്നങ്ങളെക്കാൾ 20 ശതമാനത്തോളം വിലക്കുറവുണ്ട്.

ഈ ആനുകൂല്യത്തിനായി ഉപഭോക്താക്കൾക്ക് റേഷൻകാർഡ് ഹാജരാക്കേണ്ടതില്ല. പൊതുവിപണിയിലെ പൊള്ളുന്ന വിലക്കയറ്റത്തിനിടയിൽ വിലക്കിഴിവ് പൊതുജനങ്ങൾക്ക് ആശ്വാസമാകുമെന്ന് സപ്ലൈകോ മാനേജർ (എഫ്എംസിജി) അറിയിച്ചു.

TAGS: Supplyco |