സാന്‍മിനയും റിലയന്‍സും ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മ്മാണ സംയുക്ത സംരംഭം സൃഷ്ടിക്കുന്നു

Posted on: March 4, 2022

കൊച്ചി : കമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കിംഗ്, പ്രതിരോധം, എയ്റോസ്പേസ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഹൈടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹാര്‍ഡ്വെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇലക്ട്രോണിക് നിര്‍മ്മാണ സംയുക്ത സംരംഭം ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് റിലയന്‍സും സാന്‍മിന കോര്‍പ്പറേഷനും പ്രഖ്യാപിച്ചു.

സംയുക്ത സംരംഭത്തില്‍ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്സ് ലിമിറ്റഡിന് (ആര്‍എസ്ബിവിഎല്‍) 50.1 ശതമാനം ഇക്വിറ്റി ഓഹരിയും സാന്‍മിനയ്ക്ക് 49.9 ശതമാനം ഓഹരി വീതം ഉണ്ടാകും.

റിലയന്‍സ് സാന്‍മിനയുടെ നിലവിലുള്ള ഇന്ത്യന്‍ സ്ഥാപനമായ സാന്‍മിന എസ്സിഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ 1670 കോടി രൂപ നിക്ഷേപിച്ചാണ് 50.1 ശതമാനം ഓഹരികള്‍ ഏറ്റുവാങ്ങുന്നത്. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായ ഇടപാട് 2022 സെപ്റ്റംബറില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം സാന്‍മിനയുടെ 40 വര്‍ഷത്തെ നൂതന ഉത്പാദന പരിചയവും റിലയന്‍സിന്റെ വൈദഗ്ധ്യവും ഇന്ത്യന്‍ ബിസിനസ് ഇക്കോസിസ്റ്റത്തിലെ നേതൃത്വവും പ്രയോജനപ്പെടുത്തും.

ചെന്നൈയിലെ സാന്‍മിനയുടെ 100 ഏക്കര്‍ കാമ്പസിലാണ് ആദ്യം മുഴുവന്‍ നിര്‍മ്മാണവും നടക്കുക. സാന്‍മിനയുടെ നിലവിലുള്ള മാനേജ്മെന്റ് ടീം തന്നെ ആയിരിക്കും ദൈനംദിന ബിസിനസ്സ് നിയന്ത്രിക്കുക.

ഇന്ത്യയില്‍ ഹൈടെക് നിര്‍മ്മാണത്തിനുള്ള സുപ്രധാന വിപണി അവസരം ആക്സസ് ചെയ്യുന്നതിന് സാന്‍മിനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു.

വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും, ടെലികോം, ഐടി, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ്, 5ജി, ന്യൂ എനര്‍ജി, മറ്റ് വ്യവസായങ്ങള്‍ എന്നിവയില്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ ഇന്ത്യ കൂടുതല്‍ സ്വയം പ്രാപ്തയാകേണ്ടത് അത്യാവശ്യമാണ്. കയറ്റുമതി സാധ്യതകളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഇന്ത്യയിലെ ഉയര്‍ന്ന സാങ്കേതിക അടിസ്ഥാന സൗകര്യ ഹാര്‍ഡ്വെയറിനായുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് ഈ സംയുക്ത സംരംഭം നിറവേറ്റും എന്നും ആകാശ് അംബാനി കൂട്ടിച്ചേര്‍ത്തു.

സാന്‍മിനയുടെ നിലവിലെ ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്നതിനു പുറമേ, സംയുക്ത സംരംഭം ഒരു ‘മാനുഫാക്ചറിംഗ് ടെക്‌നോളജി സെന്റര്‍ ഓഫ് എക്‌സലന്‍സ്’ സൃഷ്ടിക്കും, അത് ഇന്ത്യയിലെ ഉത്പന്ന വികസനത്തിനും ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തിനും പിന്തുണ നല്‍കുന്ന ഒരു ഇന്‍കുബേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ഭാവിയിലെ വളര്‍ച്ചാ അവസരങ്ങളെ പിന്തുണയ്ക്കുന്നതിനായി ചെന്നൈ സൈറ്റ് വിപുലീകരിക്കും. ബിസിനസ് ആവശ്യങ്ങളെ അടിസ്ഥാനമാക്കി കാലക്രമേണ ഇന്ത്യയിലെ പുതിയ നിര്‍മ്മാണ സൈറ്റുകളിലേക്ക് സംയുക്ത സംരംഭം വ്യാപിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിലെ പ്രീമിയര്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് സൊല്യൂഷന്‍സ് കമ്പനി നിര്‍മ്മിക്കുന്നതിന് റിലയന്‍സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ സാന്‍മിന ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജൂറെ സോള പറഞ്ഞു. ഈ സംയുക്ത സംരംഭം ആഭ്യന്തരവും, കയറ്റുമതി വിപണികള്‍ കേന്ദ്രികരിക്കുന്നതിനു കൂടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ചെയ്യും.

 

TAGS: Reliance | Sanmina |