അജ്മല്‍ ബിസ്മി എക്‌സ്പീരിയന്‍സ് സ്റ്റോര്‍ പാലാരിവട്ടത്ത്

Posted on: March 3, 2022

കൊച്ചി : റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ പാലാരിവട്ടത്ത്. സ്റ്റോറിന്റെ ഉദ്ഘടാനം 5 ന് ശനിയാഴ്ച നടക്കും.

മൂന്നു നിലകളിലായി മുപ്പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന എക്‌സ്പീരിയന്‍ സ്‌റ്റോറില്‍ ഏറ്റവും പ്രമുഖ ബാന്‍ഡുകളുടെ മികച്ച ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്. ഉദ്ഘാടന ദിവസം നടത്തുന്ന വിസിറ്റ് ആന്‍ഡ് വിന്‍ കോണ്ടസ്റ്റിലുടെ തിരഞ്ഞെടുക്കുന്ന 12 വിജയികള്‍ക്ക് 55 ഇഞ്ചിന്റെ സ്മാര്‍ട്ട് ടി.വി സമ്മാനമായി നല്‍കുന്നതാണ്.

സമീപ ഭാവിയില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം നഗരങ്ങളില്‍ക്കടി അജ്മല്‍ ബിസ്മി എക്‌സീരിയന്‍സ് സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി രൂപയുടെ വിറ്റുവരവാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നതെന്നും മാനേജിംഗ് ഡയറക്ടര്‍ വി. എ അജ്മല്‍ പറഞ്ഞു.

TAGS: Ajmal Bismi |