20,000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുമായി അജ്മല്‍ ബിസ്മി

Posted on: July 30, 2022

കൊച്ചി : റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ 20-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഓണം ഓഫറുകളും. ഓരോ 20,000 രൂപയുടെ പര്‍ച്ചേസുകള്‍ക്കും 20,000 രൂപ വിലമതിക്കുന്ന ഡിസ്‌കൗണ്ട്
കൂപ്പണുകള്‍ ലഭിക്കുന്ന ഓഫറാണ് പ്രധാന ആകര്‍ഷണം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ് ബാക്ക് നേടാം. എല്‍ജി, സോണി, സാംസംഗ്, വേള്‍പൂള്‍, ഹയര്‍, ഐഎഫ്ബി, ഗോദ്‌റെജ്, ഇംപെക്‌സ് തുടങ്ങിയവയുടെ പുതിയ മോഡലുകളാണ് ഓണം പര്‍ച്ചേസുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

6,000 മുതല്‍ 15,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക്, 499 രൂപ വിലയുള്ള ഇയര്‍ഫോണ്‍, 15,000 മുതല്‍ 20,000 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 2,499 വിലമതി
ക്കുന്ന സൗണ്ട് ബാര്‍ സൗജന്യമായി നേടാം. കൂടാതെ എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്കും 5,999 രൂപ വിലയുള്ള ആക്‌സസറീസ് സമ്മാനമായി നേടാം.

എയര്‍ കണ്ടീഷണര്‍, ഫാനുകള്‍ എന്നിവയ്ക്കും 50% വരെ വിലക്കുറവുണ്ട്. പഴം-പച്ചക്കറികള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവ ഹോള്‍സെയില്‍ വിലയിലും കുറവില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണെന്ന് മാനേജിങ് ഡയറക്ടര്‍ വി.എ അജ്മല്‍ അറിയിച്ചു. പെരുമ്പാവൂര്‍, കൊല്ലം, വടകര, കാഞ്ഞങ്ങാട്, പള്ളുരുത്തി എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ഈ ഓണക്കാലത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

TAGS: Ajmal Bismi |