ഇസാഫ് ബാങ്ക് ജിയോജിത് ത്രീഇന്‍വണ്‍ അക്കൗണ്ട്

Posted on: March 24, 2023

കൊച്ചി: പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്, ഇസാഫ് ബാങ്കുമായിച്ചേര്‍ന്ന് ഇസാഫ് ഉപയോക്താക്കള്‍ക്ക് ത്രീഇന്‍ വണ്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്‍കുന്നു.

ഇടപാടുകാര്‍ക്ക് സൗജന്യമായി ജിയോജിത് ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാന്‍ കഴിയും. 2024 മാര്‍ച്ചിനു മുന്‍പ് അക്കൗണ്ട് തുറക്കുന്നവര്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജില്‍ ഇളവും ബ്രോക്കറേജ് പ്ലാനില്‍ ആനുകൂല്യവും ലഭ്യമാക്കും.