അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ സ്‌നേഹ സമ്മാനവുമായി മില്‍മ

Posted on: May 14, 2021

കൊച്ചി : അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് കൊവിഡ് പോരാളികളായ നഴ്‌സ്മാര്‍ക്ക് സ്‌നേഹസമ്മാനം നല്‍കി മില്‍മ എറണാകുളം മേഖല. പ്രതിരോധ ശേഷി വര്‍ദ്ധിപ്പികുന്നതിന് മില്‍മ പുതിയതായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളാണ് നാല് ജില്ലാ ആശുപത്രികളിലെ നഴ്‌സ്മാര്‍ക്ക് സൗജന്യമായി നല്‍കിയത്.

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ജില്ലാ ആശുപത്രികളിലെ നഴ്‌സ്മാരെയാണ് മില്‍മ ആദരിച്ചത്. പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള ഗുഡ് ഹെല്‍ത്ത് പാനീയം, മില്‍മ പേഡ, സംഭാരം എന്നിവയുടെ 750 ഓളം പാക്കറ്റുകളാണ് നഴ്‌സ്മാര്‍ക്ക് സമ്മാനമായി നല്‍കിയത്.

പ്രതിരോധശേഷി കൂട്ടുന്നതിനു വേണ്ടി അഷ്ടഗന്ധം, കുങ്കുമപ്പൂ മുതലയാവ ചേര്‍ത്തുണ്ടാക്കുന്നതാണ് ഗുഡ് ഹെല്‍ത്ത് എന്ന പാനീയം. മില്‍മയുടെ ഏറ്റവും ജനപ്രീതിയുള്ള ഉത്പന്നങ്ങളാണ് സംഭാരവും പേഡയും.