സിയാൽ സർക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം കൈമാറി

Posted on: January 23, 2021

നെടുമ്പാശ്ശേരി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2019-20 വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ചെക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലിലുള്ളത്.

2019-20-ല്‍ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയ സിയാല്‍ ഓഹരി ഉടമകള്‍ക്ക് 27 ശതമാനമാണ് ലാഭവിഹിതമായി നല്‍കുന്നത്.

 

TAGS: Cial |