കൊച്ചി വിമാനത്താവള കമ്പനി വാർഷിക പൊതുയോഗം 28 ന്

Posted on: September 6, 2019

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം 28 ന് രാവിലെ 11 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ചേരും. സിയാലിന്റെ 2018-19 സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റ്, ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കൽ, ഡിവിഡൻഡ് പ്രഖ്യാപനം തുടങ്ങിയവയാണ് വാർഷിക പൊതുയോഗത്തിലെ പ്രധാന അജണ്ടകൾ. കാലാവധി അവസാനിക്കുന്ന ഡയറക്ടർമാരയ മന്ത്രി വി.എസ്. സുനിൽകുമാർ, ഇ.എം.ബാബു എന്നിവരുടെ പുനർനിയമനം, ഓഡിറ്റർമാരുടെ പുനർനിയമനം എന്നിവ യോഗം പരിഗണിക്കും.

പ്രളയത്തെ തുടർന്ന് 2018-19 സാമ്പത്തികവർഷത്തിൽ 15 ദിവസം വിമാനത്താവളം അടച്ചിടേണ്ടി വന്നിട്ടും വരുമാനവും ലാഭവും വർധിച്ചു. വരുമാനം 2017-18 ലെ 553.42 കോടിയിൽ നിന്ന് 2018-19 ൽ 650.34 കോടിയായി. അറ്റാദായം 2017-18 ലെ 158.42 കോടിയിൽ നിന്ന് 2018-19 ൽ 170.65 കോടി രൂപയായി വർധിച്ചു.