ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പി എം ആര്‍ തുടങ്ങി

Posted on: January 22, 2019


കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (പി എം ആര്‍) കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. നട്ടെല്ല്, തലച്ചോര്‍ എന്നിവയ്ക്കുള്ള ക്ഷതങ്ങളും പക്ഷാഘാതവും കൈകാര്യം ചെയ്യുന്നതിനാണ് പി എം ആര്‍ ശ്രദ്ധ നല്‍കുന്നത്.

നാഡികള്‍, പേശികള്‍, അസ്ഥികള്‍ എന്നിവ സംബന്ധിച്ച വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിന് ഫിസിക്കല്‍ മെഡിസിന്‍ വകുപ്പ് മുന്‍കൈയെടുക്കും. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൃത്യമായ രോഗനിര്‍ണയവും പരമാവധി ചികിത്സയും ഉറപ്പാക്കുന്നതിനാണ് ഈ വിഭാഗം ശ്രദ്ധിക്കുന്നതെന്ന് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സക്കറിയ ടി. സക്കറിയ പറഞ്ഞു.

TAGS: Aster Medcity |