നന്മ പ്രോപ്പർട്ടീസ് കാസിൽറോക്ക് ഉദ്ഘാടനം ചെയ്തു

Posted on: May 27, 2017

കൊച്ചി : ഈസ്‌റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നന്മ പ്രോപ്പർട്ടീസ് വൈപ്പിൻ വളപ്പ് ഒഎൽപിഎച്ച്എസ് പള്ളിക്ക് എതിർവശം നിർമ്മിച്ച കാസിൽ റോക്ക് അപ്പാർട്ട്‌മെന്റിന്റെ ഉദ്ഘാടനം നഫീസ മീരാൻ നിർവഹിച്ചു.

ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജസ്റ്റീസ് സുനിൽ തോമസ്, അഷീൻ പാണക്കാട്ട്, ജസ്റ്റീസ് സുരേന്ദ്ര മോഹൻ, സാബു കാരിക്കശേരി, തോമസ് ജോസഫ്, ടി. വിനയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.