20 : 80 പദ്ധതിയുമായി വീഗാലാന്‍ഡ് ഹോംസ്

Posted on: September 14, 2020

കൊച്ചി: എറണാകുളത്ത് വീട് സ്വന്തമാക്കാന്‍ 20 : 80 പദ്ധതിയുമായി വീഗാലാന്‍ഡ് ഹോംസ്. പദ്ധതിയിലൂടെ അപ്പാര്‍ട്ട്മെന്റ് വിലയുടെ 20 ശതമാനം മാത്രം അടച്ച് ഫ്‌ളാറ്റ് ബുക്ക് ചെയ്യാം. വീട് കൈമാറുന്നതു വരെ മറ്റ് പണമടയ്ക്കുകയോ, പ്രീ ഇ.എം.ഐ. അടയ്ക്കുകയോ വേണ്ട.

ബാക്കി തുക വീട് കൈമാറ്റ സമയത്ത് മുഴുവനായോ ബാങ്ക് ലോണ്‍ മുഖേനയോ നല്‍കിയാല്‍ മതി. വൈറ്റില ജംഗ്ഷനില്‍ നിന്ന് 1.7 കിലോമീറ്റര്‍ ദൂരത്തുള്ള ‘കിംഗ്‌സ് ഫോര്‍ട്ട്’, കാക്കനാട് പടമുകളിലുള്ള ‘വീഗാലാന്‍ഡ് സീനിയ’ എന്നീ പ്രോജക്ടുകളിലെ അപ്പാര്‍ട്ട്മെന്റും പദ്ധതിവഴി ലഭിക്കും.

 

TAGS: Veegaland Homes |