വീഗാലാൻഡ് കിംഗ്‌സ് ഫോർട്ട് ഉടമകൾക്ക് കൈമാറി

Posted on: March 24, 2022

കൊച്ചി : വീഗാലാന്‍ഡ് ഹോംസിന്റെ കിംഗ്‌സ് ഫോര്‍ട്ട് പാര്‍പ്പിടസമുച്ചയം ഉടമകള്‍ക്ക് ഔദ്യോഗികമായി കൈമാറി. വൈറ്റിലയ്ക്ക് സമീപം കിംഗ്‌സ് ഫോര്‍ട്ട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം വീഗാലാന്‍ഡ് ഹോംസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സമയബന്ധിതമായി പുര്‍ത്തീകരിച്ച ഈ പ്രാജക്ടില്‍ 18നിലകളിലായി 108 ഭവനങ്ങളാണുള്ളത്. വൈറ്റിലക്കൊപ്പം തൃപ്പൂണിത്തുറ, പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഈ പ്രോജക്ടില്‍ അപ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ വാള്‍ഷെയറിംഗ് ഇല്ല എന്ന പ്രത്യേകതയുമുണ്ട്. ഈവര്‍ഷത്തെ നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ സുരക്ഷാ അവാര്‍ഡ് വീഗാലാന്‍ഡ് കിംഗ്‌ഫോര്‍ട്ട് നേടി. ഫോണ്‍ 9746774444