വീഗാലാൻഡ് ഡെവലപ്പേഴ്‌സിന് സേഫ്ടി കൗൺസിൽ അവാർഡ്

Posted on: March 5, 2022

കൊച്ചി : നാഷണല്‍ സേഫ്ടി  കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ അവാര്‍ഡ് റെസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ ഇത്തവണ വീഗാലാന്റ് ഡെവലപ്പേഴ്‌സിന്റെ തൃപ്പൂണിത്തുറയിലുള്ള കിംഗ്‌സ് ഫോര്‍ട്ട് പ്രൊജക്റ്റ് കരസ്ഥമാക്കി.

നിര്‍മ്മാണത്തിലെ ഓരോ ഘട്ടത്തിലും പ്ലാനിംഗിലും അസംസ്‌കൃത വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിലും ശരിയായ മേല്‍ നോട്ടം ഉറപ്പുവരുത്തുന്നതിലൂടെയുമാണ് ഇത് സാധ്യമായത്.

സുരക്ഷയ്ക്കും പരിസ്ഥിതിക്കും പ്രത്യേക പ്രാധാന്യം നല്‍കുന്ന വീഗാലാന്റ് ഡെവലപ്പേഴ്‌സ്, ദേശീയ സുരക്ഷിതത്വ ദിനം എല്ലാ പൊജക്ട് സെറ്റുകളിലും ആചരിച്ചു. സുരക്ഷാദിന പരിപാടിയുടെ ഏകോപനവും
സംഘാടനവും സീനിയര്‍ മാനേജര്‍ ഗിരി എസ്. നായര്‍ നിര്‍വ്വഹിച്ചു.

 

TAGS: Veegaland Homes |