റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ : സമയപരിധി 30 വരെ നീട്ടി

Posted on: September 11, 2020

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിട്ടിയില്‍ പിഴ കൂടാതെ രജിസ്റ്റര്‍ചെയ്യാനുള്ള സമയം ഈ മാസം 30 വരെ നീട്ടി. രജിസ്‌ട്രേഷനുവേണ്ടി ഇതുവരെ ലഭിച്ച മുന്നുറോളം അപേക്ഷകളില്‍ 170 എണ്ണം നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കി. ബാക്കിയുള്ളവയില്‍ പരിശോധന പൂര്‍ത്തിയായി വരികയാണ്. ഈ
മാസം 30നകം രജിസ്േ്രടഷന് അപേക്ഷ നല്‍കാത്തവരുടെ പേരില്‍ നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു. രജിസ്റ്റര്‍ചെയ്യാത്തവരില്‍ നിന്ന് പ്രോജക്ടിന്റെ ആകെ ചെലവിന്റെ പത്തുശതമാനം വരെ പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യങ്ങളിലും ബ്രോഷറുകളിലുമെല്ലാം അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. രജിസ്േ്രടഷന്‍ എടുത്തശേഷം മാത്രമേ ഏജന്റുമാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ഇടപാടുകള്‍ നടത്താന്‍ അനുവാദമുള്ളു. രജി സ്േ്രടഷനില്ലാത്ത പദ്ധതികളുമായി ബന്ധപ്പെട്ട് ഇവര്‍ ഇടപാടുകള്‍ നടത്താനും പാടുള്ളതല്ല.

പരമ്പരാഗത മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ഉള്‍പ്പടെ ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നവരില്‍ നിന്ന് ഒരു ദിവസം പതിനായിരം രൂപ മുതല്‍ പ്രോജക്ടിന്റെ അഞ്ചു ശതമാനം വരെ തുക പിഴയീടാക്കും.

സംസ്ഥാനത്ത് കഴിഞ്ഞ ഡിസംബര്‍ മുതലാണ് റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജി നടഷന്‍ ആരംഭിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ള പ്രോജക്ടുകള്‍ക്ക് മാര്‍ച്ച് വരെയായിരുന്നു പിഴകൂടാതെ രജി ട്രേഷന്‍ നടത്താനുള്ള സമയം. ലോക്ഡൗണിനെ തുടര്‍ന്ന് ഇത് ഓഗസ്റ്റ് 31 വരെ നീട്ടിക്കൊടുത്തിരുന്നു. എന്നിട്ടും അപേക്ഷ നല്‍കാനാകാത്തവര്‍ക്കായാണ് ഈ മാസം 30 വരെ കാലാവധി നീട്ടിയിരിക്കുന്നത്.