സപ്‌ന തിയേറ്റര്‍ : ഇനി മാള്‍ ഓഫ് ജോയ്

Posted on: July 4, 2020

തൃശൂര്‍ : സപ്‌ന തിയേറ്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുമാള്‍ഓഫ് ജോയിയുടെ അതിവിശാല ഷോറൂം പ്രവര്‍ത്തനം ആരംഭിക്കും. ജോയ് ആലുക്കാസ് ജ്വല്ലറി, ജോളി സില്‍ക്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുക. ഏഴുവര്‍ഷമായി ശക്തന്‍ നഗറില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷോപ്പിംഗ് സെന്ററായ മാള്‍ ഓഫ് ജോയ് ആണ് തൃശൂരിന്റെ ഹൃദയഭാഗത്തേക്കു മാറുന്നത്. ഇതിനാല്‍ ശക്തന്‍ നഗറിലെ മാള്‍ ഓഫ് ജോയിയുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവച്ചു.

അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി അതിവിശാലമായ ഷോറൂമാക്കിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികളാണ് നടത്തുന്നത്. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ തൃശൂരിലെ സേവനം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഫാത്തിമ നഗറിലുള്ള കോര്‍പറേറ്റ് ഓഫീസിലെ ഹോള്‍സെയില്‍ ഡിവിഷനിലേക്കു മാറ്റി.