നിര്‍മാണ രംഗത്തെ സൗജന്യ കോഴ്‌സുകളുമായി അസറ്റ് ഹോംസ്

Posted on: March 3, 2020

കൊച്ചി : അസറ്റ് ഹോംസ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു. ജി.കെ.വൈ.) യുമായി സഹകരിച്ച് നിര്‍മാണ രംഗത്ത് വിവിധ മേഖലകളില്‍ സൗജന്യ കോഴ്‌സുകള്‍ നടത്തുന്നു. സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ മിഷനുമായി ചേര്‍ന്നാണ് കോഴ്‌സുകള്‍ ഒരുക്കുന്നത്.

അസറ്റ് ഹോംസ് കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 18 നും 35 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കായി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫാബ്രിക്കേഷന്‍ സൂപ്പര്‍വൈസര്‍, മേസന്‍ ജനറല്‍, അസിസ്‌ററന്റ് ഇലക് ട്രീഷ്യന്‍, ഷട്ടറിംഗ് കാര്‍പ്പെന്റര്‍, പെയിന്റിംഗ് ഹെല്‍പ്പര്‍, ബാര്‍ സെന്റര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്‌സര്‍ എന്നീ വിഭാഗങ്ങളിലാണ് നാലു മുതല്‍ എട്ടു മാസത്തെ കാലാവധിയുള്ള സൗജന്യ കോഴ്‌സുകള്‍ ആരംഭിക്കുന്നത്.

മൂന്നു ജില്ലകളില്‍ നിന്നുമായി 210 പേര്‍ക്ക് എറണാകുളത്ത് തൃക്കാക്കരയിലെ പരിശീലന കേന്ദ്രത്തിലാണ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നല്‍കുക. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ തീര്‍ത്തും സൗജന്യമായിരിക്കും. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ മൂന്നു ജില്ലകളിലെയും പദ്ധതിയുടെ നടത്തിപ്പുകാരായ അസറ്റ് ഹോംസില്‍ ജോലിയും നല്‍കും. വിവരങ്ങള്‍ക്ക് 7558889234.

TAGS: Asset Homes |