ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ

Posted on: February 21, 2020

കൊച്ചി : ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 9.30 ന് പാലാരിവട്ടം ബൈപ്പാസിലെ ഹോട്ടല്‍ മണ്‍സൂണ്‍ എമ്പ്രസില്‍ ആരംഭിക്കും. കെ. സെ്. ഐ. ഡി. സി. ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ – സാമ്പത്തിക ആഘാതം എന്ന വിഷയത്തില്‍ പ്ലീനറി സെഷനും ഉച്ചയ്ക്ക് പാലാരിവട്ടം പാലത്തെ കുറിച്ചുള്ള സെഷനും നടക്കും. ക്രെഡായ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍, അബാദ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. നജീബ് സക്കറിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണവും നടക്കും. ഭാരവാഹികളായ പിരന്‍സ് ജോസഫ്, ജിബു, പി. മാത്യു, ബി. ചന്ദ്രമോഹന്‍, എഡ്വേര്‍ഡ് ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.