അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ വാക്‌സിയേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: August 4, 2021

കൊച്ചി : ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി.എ.ഐ ) കൊച്ചിന്‍ സെന്റര്‍ സംസ്ഥാന തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ബി.എ.ഐ കൊച്ചിന്‍ സെന്റര്‍ ചെയര്‍മാന്‍ ജോളി വര്‍ഗീസ്, സെക്രട്ടറി എസ് .സുനില്‍ കുമാര്‍, എം .ജോസഫ് ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 600 അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.