ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ 23 ന് ആരംഭിക്കും

Posted on: August 22, 2019

കൊച്ചി : ദി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കെഡ്രായ്) അവതരിപ്പിക്കുന്ന  28 ാമത് പ്രോപ്പർട്ടി എക്സ്പോയ്ക്ക് ഓഗസ്റ്റ് 23 ന് തുടക്കമാകും. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന എക്സ്പോ രാവിലെ 10.30 ന് കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിലൂടെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്ന ഗൃഹം സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണി മുതൽ 8 മണി വരെ നടക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോയിൽ കൊച്ചിയിലെ 30 ഓളം പ്രമുഖ ബിൽഡർമാർ അവരുടെ 100 ലേറെ പ്രോപ്പർട്ടികളുമായി പങ്കെടുക്കും. നിരവധി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പങ്കെടുക്കുന്ന എക്സ്പോയിലൂടെ ഹൗസിംഗ് ലോണിനുള്ള എല്ലാ സഹായങ്ങളും ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്താൻ
സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

എസ് ബി ഐ ആണ് പ്രോപ്പർട്ടി എക്‌സ്‌പോയുടെ പ്രിഫേർഡ് ബാങ്കിംഗ് പാർട്ണർ. സെറ സാനിറ്ററി വെയറാണ് എക്‌സ്‌പോയുടെ പ്രധാന സ്‌പോൺസർ.

TAGS: Credai |