ഉപഭോക്താക്കള്‍ക്കായി കാനറ എച്ച്.എസ്.ബി.സി. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് ലൈഫ് ഇന്‍ഷൂറന്‍സിന്റെ വെബ്അഷ്വറന്‍സും പോയിന്റ് ഓഫ് സെയിലും ആരംഭിച്ചു

Posted on: May 31, 2019


കൊച്ചി: ഇന്ത്യയിലെ മുന്‍നിര പൊതു മേഖലാ ബാങ്ക് ആയ ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് തങ്ങളുടെ ലൈഫ് ഇന്‍ഷൂറന്‍സ് പങ്കാളിയായ കാനറ എച്ച്.എസ്.ബി.സി. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് ലൈഫ് ഇന്‍ഷൂറന്‍സുമായി ചേര്‍ന്ന് വെബ്അഷ്വറന്‍സും ഈസി ബീമ പ്ലാന്‍ എന്ന പേരിലുള്ള വില്‍പന കേന്ദ്രവും ആരംഭിച്ചു. ബാങ്ക് വഴി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് എടുക്കുവാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി.

ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും ഒരിടത്തു തന്നെ പൂര്‍ണമായും ഡിജിറ്റല്‍ ആയി നിറവേറ്റാന്‍ സഹായിക്കുന്നതാണ് വെബ്അഷ്വറന്‍സ്. കൗണ്ടറുകളിലൂടെ ഇന്‍ഷൂറന്‍സ് വാങ്ങുന്നത് വളരെ എളുപ്പമാക്കുന്നതാണ് ഈസി ബീമ പ്ലാന്‍.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമഗ്രമായ രീതിയില്‍ സേവനങ്ങള്‍ നല്‍കാന്‍ ഇതു സഹായിക്കുമെന്ന് പുതിയ സേവനങ്ങളെക്കുറിച്ചു പ്രതികരിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് മാനേജിങ് ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീസ് ഓഫീസര്‍ മുകേഷ് കുമാര്‍ ജെയിന്‍ ചൂണ്ടിക്കാട്ടി.

ബാങ്കിന്റേയും ഇന്‍ഷൂറന്‍സ് കമ്പനിയുടേയും ഡിജിറ്റല്‍ ശേഷി സംയുക്തമായി പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്കു നേട്ടമുണ്ടാക്കുകയാണു ചെയ്യുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച കാനറ എച്ച്.എസ്.ബി.സി. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീസ് ഓഫീസര്‍ അനൂജ് മാത്തൂര്‍ ചൂണ്ടിക്കാട്ടി.