കനറാ എച്ച്എസ്ബിസി പ്ലാറ്റിനം പ്ലസ് പ്ലാൻ പുറത്തിറക്കി

Posted on: November 10, 2016

canara-hsbc-life-big

കൊച്ചി : കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ്  നിക്ഷേപവും സംരക്ഷണവും നൽകുന്ന പ്ലാറ്റിനം പ്ലസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ പുറത്തിറക്കി. പ്രധാനമായും ഉയർന്ന ആസ്തിയുള്ള വ്യക്തികളെ (എച്ച്എൻഐ) ലക്ഷ്യമിട്ടുള്ള പ്ലാറ്റിനം പ്ലസ് പ്ലാൻ, കുറഞ്ഞ ചാർജുകൾ, ലോയൽറ്റി അഡിഷൻ, വെൽത്ത് ബൂസ്റ്റർ, അതുല്യമായ നിക്ഷേപം മാനേജ്‌മെന്റ് തുടങ്ങിയവ വഴി മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാനുള്ള അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.

നിക്ഷേപകർക്കു യോജിച്ച വിധത്തിൽ അവരുടെ നിക്ഷേപം തെരഞ്ഞെടുക്കാവുന്ന വിധത്തിൽ ആറു യൂണിറ്റ് ലിങ്ക്ഡ് ഫണ്ടുകളും ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നു. ഇതിൽ ശുദ്ധ ഡെറ്റ് ഫണ്ട് മുതൽ 100 ശതമാനം ഓഹരി നിക്ഷേപം വരെയുള്ള ഫണ്ടുകൾ ഉൾപ്പെടുന്നു. വിപണി നീക്കത്തിനനുസരിച്ച് നിക്ഷേപകർക്ക് ഒരു ഫണ്ടിൽനിന്നു മറ്റൊരു ഫണ്ടിലേക്കു സ്വിച്ച് ചെയ്യുന്നതിനുള്ള അവസരവുമുണ്ട്. ഇന്ത്യ മൾട്ടികാപ് ഇക്വിറ്റി ഫണ്ട് എന്ന പേരിൽ പുതിയ ഇക്വിറ്റി ഫണ്ട് കമ്പനി പുതിയതായി ആരംഭിച്ചിട്ടുണ്ടെന്ന് കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഞ്ജു മാത്തൂർ പറഞ്ഞു.