പെന്‍ഷന്‍4ലൈഫ് പ്ലാനുമായി കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ്

Posted on: January 4, 2020

കൊച്ചി:കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വിരമിച്ചവര്‍ക്കും വിരമിക്കലിനോട് അടുത്തെത്തിയവര്‍ക്കും വിശ്രമ കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നതിന് അനുയോജ്യമായ പെന്‍ഷന്‍ ഫോര്‍ ലൈഫ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പ്ലാനില്‍ ഉപഭോക്താവിന് പര്‍ച്ചേസ് പ്രൈസിന് പകരമായി വാര്‍ഷിക ആനുകൂല്യങ്ങളുടെ വിപുലമായ ശ്രേണി തന്നെ ലഭിക്കും. ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ ഏഴ് വാര്‍ഷിക ഒപ്ഷനുകളുണ്ട്. ജോയിന്റ ് ലൈഫ് പ്ലാനിനുള്ള അവസരവുമുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം തെരഞ്ഞെടുത്ത് ഉപഭോക്താവിന് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ഒപ്ഷന്‍ നേടാനും അവസരമുണ്ട്.

കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി റിട്ടയര്‍മെന്റിനു ശേഷമുള്ള വ്യക്തികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ മനസിലാക്കാനും വിരമിക്കലിന് അടുത്തുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പ്ലാനിന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും കാനറ എച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അനുജ് മാഥൂര്‍ പറഞ്ഞു