ബ്രിഗേഡ് എന്റർപ്രൈസസ് ചെന്നൈയിൽ ഭൂമി വാങ്ങുന്നു

Posted on: June 30, 2015

Kansai-Nerolac-paints-Chenn

ബംഗലുരു : പ്രമുഖ റിയൽഎസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് എന്റർപ്രൈസസ് ചെന്നൈയിൽ കൻസായ് നെരലോക് പെയിന്റ്‌സിന്റെ 15.86 ഏക്കർ ഭൂമി വാങ്ങാൻ ധാരണയായി. ചെന്നൈ പെരുങ്കുടിയിലെ ഭൂമിക്ക് 550 കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്.

ബ്രിഗേഡ് എന്റർപ്രൈസസിന്റെയും ജിഐസി സിംഗപ്പൂരിന്റെയും സംയുക്ത സംരംഭമായ ബ്രിഗേഡ് പ്രോപ്പർട്ടീസാണ് ഭൂമി വാങ്ങുന്നത്.