നിർലോണിന്റെ 64 ശതമാനം ഓഹരികൾ ജിഐസി വാങ്ങി

Posted on: May 23, 2015

Nirlon-Knowledge-Park-Big

മുംബൈ : റിയലിട്ടി കമ്പനിയായ നിർലോൺ ലിമിറ്റഡിന്റെ 63.9 ശതമാനം ഓഹരികൾ സിംഗപ്പൂരിലെ സോവറിൻ ഫെൽത്ത് ഫണ്ടായ ജിഐസി വാങ്ങി. ജിഐസിയുടെ സബ്‌സിഡയറിയായ റിക്കോ ബെറി പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ഇടപാട്. ഓഹരി ഒന്നിന് 222 രൂപ പ്രകാരം 1280 കോടി രൂപയാണ് മുതൽമുടക്ക്. 28.4 ശതമാനം ഓഹരികൾ ഓപ്പൺ ഓഫർ പ്രകാരവും 35.5 ശതമാനം ഓഹരികൾ നേരിട്ടുമാണ് വാങ്ങിയത്.

ഏഴ് ബ്ലോക്കുകളുള്ള നിർലോൺ നോളജ് പാർക്കാണ് കമ്പനിയുടെ ഏറ്റവും വലിയ സംരംഭം. 2.2 ദശലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. കഴിഞ്ഞവർഷം ബംഗലുരുവിലെ ബ്രിഗേഡ് എന്റർപ്രൈസസുമായി ചേർന്ന് ദക്ഷിണേന്ത്യയിൽ 1,500 കോടി രൂപയുടെ നിക്ഷേപം നടത്താൻ ജിഐസി തീരുമാനിച്ചിരുന്നു. ഹൗസിംഗ്, കമേഴ്‌സ്യൽ ഉപയോഗങ്ങൾക്കുള്ള റിയൽഎസ്‌റ്റേറ്റ് പദ്ധതികൾക്കാണ് ഇരു കമ്പനികളും ധാരണയിലെത്തിയത്.